സിപിഎമ്മിന്റെ റെഡ് വേർഷൻ കഴിഞ്ഞു; ഗോൾഡ് വേർഷനെക്കുറിച്ച് കേരളം കേൾക്കാനിരിക്കുന്നതെയുള്ളൂ: ശോഭാ സുരേന്ദ്രന്‍

single-img
29 June 2021

കരിപ്പൂര്‍ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ സിപിഎമ്മിനെതിരെ വിമർശനവുമായി ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ. സിപിഎമ്മിന്റെ റെഡ് വേർഷൻ കഴിഞ്ഞു, ഇനി ഗോൾഡ് വേർഷനെക്കുറിച്ച് കേരളം കേൾക്കാനിരിക്കുന്നതെയുള്ളൂവെന്ന് അവർ സോഷ്യല്‍ മീഡിയയായ ഫേസ്ബുക്കില്‍ എഴുതി.

ഇതുവരെ 22 തവണയെങ്കിലും അർജുൻ ആയങ്കി സ്വർണ്ണം തട്ടിയെടുത്തു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അങ്ങനെയെങ്കിൽ അതിൽ 7-8 പൊട്ടിക്കൽ നടത്തിയത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് വേണ്ടി മാത്രമാണെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

തിരുവനന്തപുരത്ത് സ്വർണ്ണം കടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗിക്കുക. നെടുമ്പാശ്ശേരിയിൽ സ്വർണ്ണം കടത്തിയവരെ രാഷ്ട്രീയ എതിരാളികളെ കൊല്ലാൻ ക്വട്ടേഷനായി ഉപയോഗിക്കുക. കരിപ്പൂരിൽ DYFI ക്കാരെ ഉപയോഗിച്ച് കടത്തിയ സ്വർണ്ണം തട്ടിയെടുക്കുക. ഇങ്ങനെ തട്ടിയെടുത്ത സ്വർണ്ണത്തിന്റെ മൂന്നിലൊന്ന് കമ്മീഷനായി പാർട്ടി നേരിട്ടെടുക്കുക!

22 തവണയെങ്കിലും അർജുൻ ആയങ്കി സ്വർണ്ണം തട്ടിയെടുത്തു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അങ്ങനെയെങ്കിൽ അതിൽ 7-8 പൊട്ടിക്കൽ നടത്തിയത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് വേണ്ടി മാത്രമാണ്.സിപിഎമ്മിന്റെ റെഡ് വേർഷൻ കഴിഞ്ഞു. ഇനി ഗോൾഡ് വേർഷനെക്കുറിച്ച് കേരളം കേൾക്കാനിരിക്കുന്നതെയുള്ളൂ..