തീവ്രവാദിയായി മുദ്രകുത്താൻ ശ്രമിച്ചാൽ നിശബ്ദയായിരിക്കില്ല; ലക്ഷദ്വീപ് അനുഭവങ്ങൾ സിനിമയാക്കാന്‍ ഐഷ സുൽത്താന

single-img
29 June 2021

ലക്ഷദ്വീപില്‍ നടക്കുന്ന വിഷയത്തിന്റെ പേരിൽ നേരിടേണ്ടി വന്ന അനുഭവങ്ങൾ പ്രമേയമാക്കി താന്‍ സിനിമ ഒരുക്കുമെന്ന് സംവിധായിക ഐഷ സുൽത്താന. കാര്യങ്ങള്‍ സിനിമയിലൂടെ അവതരിപ്പിക്കുമ്പോൾ താൻ കടന്നു പോയ അനുഭവങ്ങളെക്കുറിച്ച് ആളുകൾക്ക് വ്യക്തത ലഭിക്കുമെന്ന് ഐഷ പറയുന്നു.

മാത്രമല്ല, തന്നെ തീവ്രവാദിയായി മുദ്രകുത്താൻ ശ്രമിച്ചാൽ നിശബ്ദയായി ഇരിക്കില്ലെന്നും മറ്റു രാജ്യങ്ങളിൽ നിന്നും തനിക്ക് പണം വരുന്നുണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ചോദ്യം ചെയ്യുന്നതിലൂടെ പോലീസ് നടത്തുന്നതെന്നും ഒരു ചാനല്‍ പരിപാടിയിൽ ഐഷ പറഞ്ഞു.

വേറെ എവിടെയോക്കയോ പരീക്ഷിച്ച മാതൃക ഇപ്പോള്‍ ലക്ഷ ദ്വീപിൽ കോപ്പി പേസ്റ്റ് ചെയ്യാനാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ശ്രമിക്കുന്നത്. അദ്ദേഹത്തിന് മകന്റെയും കുടുംബത്തിന്റെയും ബിസിനസ് താത്പര്യങ്ങൾ മാത്രമാണ് ഉള്ളത് . കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാർ അഡ്മിനിസ്ട്രേറ്ററെ മാറ്റുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും ഐഷ പറയുന്നു.