മനസ്സ് തുറന്ന് സംസാരിക്കരുതെന്ന് പഠിച്ചു; അതുകൊണ്ട് ഇപ്പോള്‍ സത്യമൊന്നും വിളിച്ച്‌ പറയാറില്ല: സുരേഷ് ഗോപി

single-img
28 June 2021

സുരേഷ്​ഗോപി നേരത്തെ നൽകിയ ഒരു അഭിമുഖത്തിന്റെ ഭാഗങ്ങൾ ഇപ്പോൾ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്. അതിൽ പ്രധാനമായും താന്‍ ചെയ്ത ഏറ്റവും വലിയ വിഡ്ഢിത്തരത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.ചോദ്യമായി താങ്കള്‍ മനസ്സിലാക്കിയ ഏറ്റവും വലിയ വിഡ്ഢിത്തരം എന്താണെന്നായിരുന്നു അവതാരകൻ നൽകിയത്.

ആ ചോദ്യത്തിന്, മനസ്സ് തുറന്ന് സംസാരിക്കരുതെന്ന് താന്‍ പഠിച്ചുവെന്നാണ് ഉത്തരമായി സുരേഷ് ഗോപി പറയുന്നത്. ആ കാര്യം ഇപ്പോള്‍ കറക്‌ട് ചെയ്തു കൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ മനസ് തുറന്ന് സത്യങ്ങള്‍ പറയാറില്ലെന്നും സുരേഷ്‌ഗോപി പറയുന്നു.

മാത്രമല്ല, 2014 ല്‍ തനിക്ക് ലഭിച്ച ഹൃദയാഘാതത്തിന് തുല്യമായ ആ അടി കിട്ടി പഠിപ്പിച്ച പാഠമാണ് അത്. അതിനാൽ ഇപ്പോള്‍ സത്യമൊന്നും വിളിച്ച്‌ പറയാറില്ല. തന്നെ സംബന്ധിക്കുന്ന കാര്യങ്ങള്‍ മാത്രം മാക്‌സിമം തുറന്ന് പറയും.- സുരേഷ് ഗോപി പറഞ്ഞു.