മന്‍കീ ബാത്ത് ലഭിക്കുന്ന റേഡിയോ ഫ്രീക്വന്‍സി അല്ല 104.8; അത് പെട്രോള്‍ വിലയാണ്; ട്രോളുമായി കുനാല്‍ കമ്ര

single-img
28 June 2021

രാജ്യത്ത് ഓരോ ദിവസവും തുടരുന്ന പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ രൂക്ഷമായ പരിഹാസവുമായി കൊമേഡിയന്‍ കുനാല്‍ കമ്ര. ഇന്ധന വില പല സംസ്ഥാനങ്ങളിലും നൂറ് കടന്നതിന് പിന്നാലെയാണ് കുനാല്‍ കമ്ര പരിഹാസവുമായി രംഗത്ത് എത്തിയത്. ” 104.8 എന്നത് മന്‍ കീ ബാത്ത് ലഭിക്കുന്ന റേഡിയോ ഫ്രീക്വന്‍സി അല്ലെന്നും മുംബൈയിലെ പെട്രോളിന്റെ വിലയാണ്,” എന്നുമാണ് കുനാല്‍ കമ്ര പറഞ്ഞത്.

സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് കുനാല്‍ കമ്രയുടെ ട്വീറ്റ് ഏറ്റെടുത്ത് മുന്നോട്ട് വന്നത്.” ഇതാണ് അച്ഛേ ദിന്‍ കുനാല്‍ ബ്രോ, ഇതിനൊക്കെ എതിരായി എന്തെങ്കിലും പറഞ്ഞാല്‍ നമ്മള്‍ ദേശവിരുദ്ധരാകും, പെട്രോള്‍ വില ആയിരം ആയാല്‍ പോലും എന്റെ സൈക്കിളില്‍ ഫുള്‍ ടാങ്കുണ്ടാകും, എന്നിട്ട് ഞാന്‍ മോദിജിക്ക് തന്നെ വോട്ട് ചെയ്യും, ഈ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊക്കെ എന്ത് പറ്റി, എന്നിങ്ങിനെയുള്ള കമന്റുകള്‍ എഴുതിയാണ് കുനാല്‍ കമ്രയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.