അജ്ഞാതവാസം നടത്തുന്ന കിം; നിരീക്ഷണവുമായി അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജന്‍സികൾ

single-img
28 June 2021

ഉത്തര കൊറിയൻ ഭരണാധികാരിയായ കിം ജോംഗ് ഉന്നിന് രോഗമെന്ന സംശയം വീണ്ടും ലോകമാകെ \ ചർച്ചയാകുന്നു. പൊതുവേദിയില്‍ വേദിയിൽ അടുത്തകാലത്തായി പ്രത്യക്ഷപ്പെടാറില്ലാത്ത കിം ഇത്തരത്തില്‍ അജ്ഞാതവാസം നടത്തുന്ന സാഹചര്യത്തിൽ ഈ ഊഹാപോഹം ശക്തമാകുകയാണ്.

ഇദ്ദേഹത്തിന്റെ ക്ഷീണമാണ് മാരകരോഗമാണോയെന്ന തരത്തിലുള്ള സംശയങ്ങൾക്ക്ഇ ട നൽകുന്നത്. ഈ കാര്യത്തില്‍ കിമ്മിന്റെ പഴയതും ഏറ്റവും പുതിയതുമായ ചിത്രങ്ങളെ താരതമ്യപ്പെടുത്തിയാണ് രോഗ ചർച്ചകളും പുരോഗമിക്കുന്നത്.

സമീപകാലത്തായി പാർട്ടി മീറ്റിംഗിൽ പുറത്തുവന്ന അദ്ദേഹത്തിന്റെ ഫോട്ടോയുടെ അടിസ്ഥാനത്തിൽ, ധാരാളം ഊഹാപോഹങ്ങൾ ഈ കാര്യത്തില്‍ പ്രചരിക്കുന്നുണ്ട്. കിമ്മിന് പെട്ടെന്നുള്ള ശരീരഭാരം കുറയുന്നത് ഉത്തര കൊറിയയിലെ ജനങ്ങളെ ആശങ്ക വർദ്ധിപ്പിച്ചതായി അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

കിമ്മിന്റെ ശരീരം പതിവില്‍ കൂടുതല്‍ ക്ഷീണിച്ചതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ജൂൺ ആദ്യം തുടങ്ങിയിരുന്നു. മാരകമായരോഗം മൂലമാണ് ഭാരം കുറയുന്നതെന്നാണ് ചിലര്‍ നടത്തിയ വിലയിരുത്തൽ. നമാനമായി 2014 ലും കിം രോഗബാധിതനാണെന്ന രീതിയിലുളള വാർത്തകൾ പുറത്തു വന്നിരുന്നു.