അർച്ചനയുടെ ആത്മഹത്യ; ഭർത്താവ് സുരേഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

single-img
28 June 2021

തിരുവനന്തപുരം ജില്ലയിലെ അർച്ചനയുടെ ആത്മഹത്യയിൽ ഗാർഹിക പീഡനം ആത്മഹത്യാ പ്രരണ എന്നിവ ചുമത്തി ഭർത്താവ് സുരേഷ് അറസ്റ്റിൽ. ജില്ലാ ക്രൈം ബ്രാഞ്ചാണ് സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ മാസം 22നാണ് അർച്ചന തിരുവനന്തപുരം വിഴിഞ്ഞം വെങ്ങാനൂരിൽ തീകൊളുത്തി ആത്മഹത്യ ചെയ്തത്. പിന്നാലെ ഭർത്താവ് സുരേഷിനെതിരേ ആരോപണവുമായി അർച്ചനയുടെ ബന്ധുക്കൾ രംഗത്ത് വന്നിരുന്നു.

തുടക്കത്തിൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. സുരേഷിനെ റിമാൻഡ് ചെയ്യാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ്. ഗാർഹിക പീഡനം നടന്നതിനുള്ള തെളിവുകൾ ലഭിച്ച പശ്ചാത്തലത്തിലാണ് അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങിയത് എന്നാണ് വിവരം.