ഫേസ്ബുക്കില്‍ പരിചയപ്പെട്ട പതിനേഴുകാരനെ വിവാഹം ചെയ്തു; ഇരുപതുകാരിയ്‌ക്കെതിരെ കേസെടുത്തു

single-img
28 June 2021

ഫേസ്‍ബുക്കിൽ പരിചയപ്പെട്ട കാമുകനെ വിവാഹം കഴിച്ചതിന് പിന്നാലെ ഇരുപതുകാരിയ്‌ക്കെതിരെ ബാല വിവാഹത്തിനെതിരെയുള്ള വകുപ്പുകൾ ചുമത്തി കേസ്. ചിക്കമംഗളൂരു സ്വദേശിയായ കൗമാരക്കാരനെ വിവാഹം ചെയ്ത ബി എസ് സി നഴ്‌സിംഗിന് പഠിക്കുന്ന യുവതിയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

പ്രായപൂർത്തിയാവാത്ത പതിനേഴുകാരനെയാണ് യുവതി വിവാഹം കഴിച്ചിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഫേസ്ബുക്കിലൂടെയുള്ള സൗഹൃദം പ്രണയമായതോടെ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. യുവതിയാവട്ടെ തന്റെ വീട്ടുകാരുടെയും ബന്ധുക്കളുടെയും എതിർപ്പുകൾ വകവയ്ക്കാതെ ഈ കൗമാരക്കാരനെ വിവാഹം കഴിക്കുകയായിരുന്നു.

എന്നാൽ, തനിക്ക് 21 വയസുണ്ടെന്നാണ് യുവതിയുടെ കൗമാരക്കാരൻ പറയുന്നത്. ഈ യുവാവിന്റെ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം നടന്നത്. എന്നാൽ വിവാഹ വാർത്ത പരന്നതോടെ പ്രദേശവാസിയാണ് ചൈൽഡ്‌ലൈനിൽ വിവരമറിയിച്ചത്.