അഭയം വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് കർക്കിടക കഞ്ഞി കിറ്റുകൾ വിതരണം ചെയ്ത് സൗപർണ്ണിക ആയുർവേദ

single-img
27 June 2021

സൗപർണ്ണിക ആയുർവേദയുടെ നേതൃത്തത്തിൽ ഷൊർണ്ണൂർ കൊളപുള്ളി അഭയം വൃദ്ധ സദനത്തിലുളള മുഴുവൻ അന്തേവാസികൾക്കും കർക്കിടക കഞ്ഞി കിറ്റുകൾ വിതരണം ചെയ്തു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ മുരളിയാണ് കർക്കിടക കഞ്ഞി കിറ്റുകൾ ഏറ്റുവാങ്ങിയത്.

ആയുർവ്വേദ ചികിത്സയിലും അയുർവേദ ജീവചര്യയിലും വലിയ മാറ്റങ്ങൾ സൃഷ്ട്ടിച്ചു കൊണ്ട് മഞ്ചേരിയിൽ കഴിഞ്ഞ അഞ്ച് വർഷങ്ങൾക്ക് മുൻപാണ് സൗപർണിക ആയുർവേദ എന്ന സ്ഥാപനം ഡോ. അപർണയുടെ മേൽനോട്ടത്തിൽ തുടങ്ങി വെച്ചത്.

ജീവിതത്തിന്റെ സകല മേഖലകളിലും ഒരു വ്യക്തി സമഗ്രമായ വികസനം നേടണം എന്ന ലക്ഷ്യമാണ് ആയുർവേദത്തിൽ പ്രതിപാദിക്കുന്നത്. ആയുർവേദത്തിന്റെ പുരാതന മൂല്യങ്ങൾ നിലനിർത്തി കൊണ്ടുതന്നെ എണ്ണമറ്റ പുതിയ രോഗങ്ങളെ കൈകാര്യം ചെയ്യുകയും

രോ​ഗശമനം നൽകുകയും ചെയ്യുക എന്നതാണ് സൗപർണ്ണികയുടെ ലക്ഷ്യം. പച്ചമരുന്നുകളും കൂട്ടുകളും ഉപയോഗിച്ച് തയ്യാറാക്കുന്ന ലോമ ഹെയർ ഓയിൽ, മരുന്നുകൾ , കർക്കിടക കഞ്ഞി എന്നിവയാണ് പ്രധാന ഉൽപ്പന്നങ്ങൾ . സ്ത്രീകളുടെ മാത്രo തൊഴിലിടം എന്നുള്ളത് കൊണ്ട് തന്നെ
സമൂഹത്തിന്റെ മുൻ നിരയിൽ നിന്ന് മാറി നിൽക്കുന്ന ഒരു കൂട്ടം സ്ത്രീകൾക്ക് തൊഴിലും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്നു എന്നതും സൗപർണ്ണിക ആയുർവേദയുടെ പ്രത്യേകതയാണ്.