നിശ്ചയദാര്‍ഢ്യം കൊണ്ട് നേടിയ ജീവിത വിജയം; ആനി ശിവയ്ക്ക് അഭിനന്ദനങ്ങളുമായി മോഹന്‍ലാല്‍

single-img
27 June 2021

പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് വര്‍ക്കല ശിവഗിരി തീര്‍ത്ഥാടന കാലത്ത് ഐസ്‌ക്രീമും നാരങ്ങവെള്ളവും വിറ്റിരുന്ന ആനി ശിവ കഠിന പ്രയത്നത്തിലൂടെ കഥയാണ് കേരളം ചര്‍ച്ച ചെയ്യുന്നത്.കേരളാ പോലീസില്‍ 2016ല്‍ കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ച ആനി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വര്‍ക്കല പൊലീസ് സ്റ്റേനില്‍ എസ്ഐ ആയി ചുമതലയേറ്റിരിക്കുകയാണ്.

ഈ നേട്ടത്തിലും ജീവിത വിജയത്തിലും ആനി ശിവയെ പ്രശംസിച്ച് നടന്‍ മോഹന്‍ലാല്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ”നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിത വിജയം നേടിയ ആനിയ്ക്ക് അഭിനന്ദനങ്ങള്‍. ഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങള്‍ക്ക് ആനിയുടെ വിജയം പ്രചോദനമാകട്ടെ” എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

https://www.facebook.com/ActorMohanlal/posts/356090705884201

നേരത്തെ യുവതാരംഉണ്ണി മുകുന്ദനും ആനി ശിവയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ”വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത് എന്ന് എഴുതിയ ഉണ്ണിയുടെ ആശംസ വിവാദമായിരുന്നു. പ്രസ്തുത പരാമര്‍ശത്തിലൂടെ ഒരു വിഭാഗം സ്ത്രീകള്‍ ചെയ്യുന്നത് ശരിയല്ലെന്ന സന്ദേശമാണ് പ്രേക്ഷകന് ലഭിക്കുന്നത് എന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.