കള്ളക്കടത്തിന് പിന്നില്‍ അപരമുഖം സ്വീകരിച്ച അജ്ഞാത സംഘങ്ങള്‍: എ എ റഹീം

single-img
26 June 2021

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് വിവാദമായിരിക്കെ അപരമുഖം സ്വീകരിച്ച അജ്ഞാത സംഘങ്ങളാണ് കള്ളക്കടത്തിന് പിന്നിലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ഇത്തരക്കാരുടെ വേര് കണ്ടെത്താൻ ഡി വൈ എഫ് ഐക്ക് പോലും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

സോഷ്യൽ മീഡിയകളിൽ ഇടപടാൻ ഡി വൈ എഫ് ഐക്ക് പ്രത്യേക സംവിധാനമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ മികച്ച രീതിയിൽ തന്നെ മുന്നോട്ട് കൊണ്ടുപോകാൻ സംഘടനക്ക് കഴിയുന്നുമുണ്ട്. അതുകൊണ്ടുതന്നെ അതിന് ആരുടേയും സഹായം ആവശ്യമില്ലെന്നും റഹീം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

കരിപ്പൂർ വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് സംഘടനയുമായി ബന്ധമില്ലെന്ന് പറഞ്ഞ റഹിം ചെറുപ്പക്കാരുടെ തെറ്റായ രീതികള്‍ക്കെതിരെ സംഘടന പ്രതികരിച്ചിരുന്നുവെന്നും കൂട്ടിച്ചേർത്തു. വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തുനിന്നുള്ള എം സി ജോസഫൈന്‍റെ രാജിയില്‍ പ്രതികരിക്കാനില്ല. ഈ വിഷയത്തിൽ താൻ പറഞ്ഞ കാര്യങ്ങളല്ല മാദ്ധ്യമങ്ങള്‍ നല്‍കിയതെന്നും അദ്ദേഹം പറയുന്നു.