ടോക്കിയോ ഒളിംപിക്സിൽ മെഡൽ നേടുന്ന തമിഴ്‌നാട് കായിക താരങ്ങൾക്ക് പാരിതോഷികം; പ്രഖ്യാപനവുമായി എം കെ സ്റ്റാലിൻ

single-img
26 June 2021

ജൂലൈയിൽ ജപ്പാനില്‍ ആരംഭിക്കുന്ന ടോക്കിയോ ഒളിംപിക്സിൽ മെഡൽ നേടുന്ന തമിഴ്നാട് സ്വദേശികളായ കായിക താരങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പാരിതോഷികം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. രാജ്യത്തിനായി സ്വർണ മെഡൽ നേടുന്ന താരങ്ങൾക്ക് 3 കോടി, വെള്ളി മെഡല്‍ നേടിയാല്‍ 2 കോടി, വെങ്കല മെഡലാണെങ്കില്‍ ഒരു കോടി എന്നിങ്ങനെയാണ് സര്‍ക്കാര്‍ പ്രഖ്യാപനം.

നേരത്തെ 2012ല്‍ നടന്ന ലണ്ടൻ ഒളിംപിക്സിൽ 10 മീറ്റർ എയർ റൈഫിൾ പുരുഷ വിഭാഗത്തിൽ വെങ്കലം നേടിയ ഗഗൻ നരംഗ് മാത്രമാണ്ഇന്ത്യയ്ക്കായി മെഡൽ നേടിയിട്ടുള്ള ഏക തമിഴ്നാട് സ്വദേശി. അതേസമയം, ഒളിംപിക് മെഡൽ നേടുന്ന ഹരിയാണ സ്വദേശികൾക്ക് സംസ്ഥാന കായികവകുപ്പിൽ ജോലി നൽകുമെന്ന് ഒളിംപിക് ദിനത്തോട് അനുബന്ധിച്ച് ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ പ്രഖ്യപിച്ചിരുന്നു. ഒളിമ്പിക്സിലേക്ക്14 വിഭാഗത്തിലായി 102 ഇന്ത്യൻ താരങ്ങൾ ഇതുവരെ യോഗ്യത നേടിക്കഴിഞ്ഞു.