അന്താരാഷ്‌ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ; നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

single-img
26 June 2021

ഇത്തവണ യൂറോ കപ്പിൽ കഴിഞ്ഞ ദിവസം ഫ്രാൻസിനെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോ പോർച്ചുഗലിന് ലഭിച്ച രണ്ട് പെനൽറ്റികളും ഗോളാക്കി മാറ്റിയപ്പോള്‍ സ്വന്തമാക്കിയത് അപൂര്‍വ റിക്കോഡ്‌ കൂടിയാണ്. ലോക ഫുട്ബോൾ ചരിത്രത്തിൽ രാജ്യാന്തര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന നേട്ടം ഇനി ക്രിസ്റ്റ്യാനോയ്‌ക്കു കൂടി അവകാശപ്പെട്ടതാണ്. നിലവിൽ ഇറാന്റെ മുൻ താരം അലി ദേയിക്കൊപ്പമാണ് ഇദ്ദേഹം എത്തിയത്.

കഴിഞ്ഞ മത്സരത്തില്‍ ഫ്രാൻസിനെതിരെ നേടിയ 2 പെനൽറ്റി ഗോളുകളോടെ ക്രിസ്റ്റ്യാനോയുടെ ആകെ ഗോൾ സമ്പാദ്യം 109 ആയി. 178 അന്താരാഷ്ട്ര മത്സരങ്ങളിൽനിന്നാണ് ഈ നേട്ടം. അതേസമയം 1993നും 2006നും ഇടയിലായി 149 മത്സരങ്ങളിൽനിന്നാണ് അലി ദേയി 109 ഗോൾ നേടിയത്.അടുത്ത കളിയില്‍ പോർച്ചുഗൽ ജഴ്സിയിൽ ഇനി നേടുന്ന ആദ്യ ഗോളോടെ ആ ചരിത്രനേട്ടം ക്രിസ്റ്റ്യാനോയുടേതു മാത്രമായി മാറും.

മാത്രമല്ല, ലോകകപ്പിലും യൂറോ കപ്പിലുമായി ഏറ്റവുമധികം ഗോൾ നേടുന്ന താരമെന്ന റെക്കോർഡും പോർച്ചുഗീസ് ക്യാപ്റ്റൻ നിലവില്‍ സ്വന്തമാക്കി കഴിഞ്ഞു.