അർജുൻ ആയങ്കി ഉപയോ​ഗിച്ച കാറിന്റെ ഉടമയെ പുറത്താക്കി ഡിവൈഎഫ്ഐ

single-img
26 June 2021

കരിപ്പൂര്‍ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ആരോപണ വിധേയനായ അർജുൻ ആയങ്കി ഉപയോ​ഗിച്ച കാറിന്റെ ഉടമ സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കി. സജേഷിനെ സംഘടനയുടെ പ്രാഥമിക അം​ഗത്തിൽ നിന്ന് പുറത്താക്കിയതായി ഡിവൈഎഫ്ഐ അറിയിക്കുകയായിരുന്നു.

ഡിവൈഎഫ്ഐയുടെ ചെമ്പിലോട് മേഖല സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റി അംഗവുമായ സജേഷിന്റെ ഉടമസ്ഥതയിലുള്ള കാറാണ് സ്വർണ്ണക്കടത്തിനായി ഉപയോഗിച്ചിരിക്കുന്നതെന്ന് നേരത്തെ അറിഞ്ഞിരുന്നു . ഈ വിവാദവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ തന്നെ പ്രതിസന്ധിയിലായതോടെയാണ് പുതിയ നീക്കം.അര്‍ജുന്‍ സജേഷിന്റെ കാർ എന്തൊക്കെ ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചതെന്നത് സംബന്ധിച്ച പൂർണ വിവരങ്ങൾ പോലീസ് ഇപ്പോള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

അതേസമയം, തന്റെ കാര്‍ കാണാതായതായി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെത്തി സജീഷ് പരാതി നൽകിയിട്ടുണ്ട്. അര്‍ജുനുമായി കരിപ്പൂർ വിമാനത്താവളത്തിൽ കണ്ടത് സജേഷിന്റെ കാർ തന്നെയായിരുന്നു എന്ന് പോലീസ് പറയുകയും ചെയ്തിരുന്നു.