കോവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്ന ആരോപണം നുണക്കഥ; ഫോൺ പിടിച്ചെടുത്തത് എന്തിനെന്ന് അറിയില്ല: ഐഷ സുൽത്താന

single-img
26 June 2021

തനിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം തുടരുന്ന നിയമ നടപടികള്‍ പ്രത്യേക അജണ്ടയുടെ ഭാഗമെന്ന് ലക്ഷദ്വീപിൽനിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഐഷ സുല്‍ത്താന. കഴിഞ്ഞ ദിവസം തന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടും ഫോണ്‍ പിടിച്ചെടുത്തതെന്തിനെന്ന് അറിയില്ലെന്നും ഉമ്മയുടെയും സഹോദരന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പോലീസ് പരിശോധിച്ചതായും അവര്‍ പറയുന്നു.

ചോദ്യം ചെയ്യലിനായി എത്തിയപ്പോള്‍ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചുവെന്ന തനിക്കെതിരായ ആരോപവും നുണക്കഥയാണെന്ന് ഐഷ സുൽത്താന പറഞ്ഞു. ഇന്ന് ലക്ഷദ്വീപില്‍ നിന്ന് തിരിച്ചെത്തിയ ശേഷം കൊച്ചി വിമാനത്താവളത്തില്‍ വെച്ച്‌ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഐഷ .