വരൂ ടയറുകളെ… നമുക്ക് റോഡരികില്‍ പോയി രാപ്പാര്‍ക്കാം; പരിഹാസ ഫോട്ടോഷൂട്ടുമായി അമേയ

single-img
26 June 2021

മലയാളികളായ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ മിനി സ്‌ക്രീനിലൂടെയും ബിഗ്‌ സ്ക്രീനിലൂടെയും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് അമേയ. ജയസൂര്യ നായകനായ ആട് 2, യുവ താരങ്ങള്‍ക്കൊപ്പം ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തേക്കെത്തിയത്.

പക്ഷെ സിനിമയേക്കാള്‍ ഉപരി അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് ഒരുക്കിയ വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. അറിയപ്പെടുന്ന മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. അഭിനയത്തിനൊപ്പം സാമൂഹിക വിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ അമേയയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഏതാനും ടയറുകളുടെ പശ്ചാത്തലത്തിലാണ് ചിത്രങ്ങള്‍ ഷൂട്ട് ചെയ്തിരിക്കുന്നത്. ‘വരൂ ടയറുകളെ… നമുക്ക് റോഡരികില്‍ പോയി രാപ്പാര്‍ക്കാം… അതികാലത്തെണീറ്റ് പെട്രോള്‍ വില ഇന്നെത്ര കൂടിയെന്നും നാളെയെത്ര കൂടുമെന്നും കണക്കെടുക്കാം… അവിടെവെച്ച് നിനക്ക് ഞാനെന്റെ കീറിയ പേഴ്‌സിന്റെ ബാക്കി തരും’- എന്നാണ് അമേയ ചിത്രങ്ങള്‍ക്കൊപ്പം എഴുതിയിട്ടുള്ളത്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഇന്ധനവിലക്കെതിരെയുള്ള പ്രതിഷേധം കൂടിയാണ് ഇതില്‍ രേഖപ്പെടുത്തുന്നത്.

https://www.instagram.com/p/CQi6jPxJw7R/