പെൺകുട്ടിക്ക് വിവാഹ സമ്മാനമായി നൽകുന്നതെല്ലാം അവരുടെ പേരില്‍ രജിസ്റ്റർ ചെയ്യണം: കെ കെ ശൈലജ

single-img
25 June 2021

മാതാപിതാക്കൾ വിവാഹ സമ്മാനമായി പെൺകുട്ടിക്ക് നൽകുന്നതെല്ലാംപെൺകുട്ടിയുടെ പേരിൽ തന്നെ രജിസ്റ്റർ ചെയ്യണമെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ കെ ശൈലജ എംഎല്‍എ. ഒരു കാരണത്താലും വിവാഹസമ്മാനം പെൺകുട്ടിയുടെ അനുമതിയില്ലാതെ ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ശൈലജ പറഞ്ഞു.

സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്ത്രീധനത്തിനെതിരായ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പരിപാടിയിലായിരുന്നു കെ കെ ശൈലജയുടെ പ്രസ്താവന. നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്ക് തുല്യത കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. സമൂഹത്തിനുള്ളിൽ സമ്പത്തിനും സുഖലോലുപതയ്ക്കുമുള്ള ഒരു തരം ആർത്തി വർ‌ദ്ധിച്ചുവരികയാണ്. കുടുംബത്തിൽ ജനാധിപത്യം ഉണ്ടാകുമ്പോഴേ സ്ത്രീധന സമ്പ്രദായം നമുക്ക് അവസാനിപ്പിക്കാൻ സാധിക്കൂവെന്നും കെ കെ ശൈലജ പറഞ്ഞു.