അയൽവാസികളെ ഭീഷണിപ്പെടുത്തി,​ അസഭ്യം പറഞ്ഞു; നടി പായൽ റോഹ്​തഗി അറസ്റ്റില്‍

single-img
25 June 2021

അഹമ്മദാബാദിൽ തന്റെ അയൽവാസികളെ ഭീഷണിപ്പെടുത്തുകയും അവരോട്​ അസഭ്യം പറയുകയും ചെയ്​തുവെന്ന പരാതിയിൽ ബോളിവുഡ്​ നടി പായൽ റോഹ്​തഗിയെ അഹ്​മദാബാദ്​ സിറ്റി പോലീസ്​ അറസ്​റ്റ്​ ചെയ്​തു.

നടി മേഖലയിലെ കുട്ടികളടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്​തുവെന്ന്​ പോലീസ്​ പറഞ്ഞു. സൊസൈറ്റിയിലെ പൊതുഇടങ്ങളിൽ കളിച്ചാൽ കാലു തല്ലിയെടിക്കുമെന്ന്​ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും നഗരത്തിലെ സാറ്റലൈറ്റ്​ മേഖലയിലെ ഹൗസിങ്​ സൊസൈറ്റി ചെയർമാന്റെ പരാതിയിൽ പറയുന്നു. മാതാപിതാക്കൾക്കൊപ്പമാണ് ഇവിടെ പായൽ താമസിക്കുന്നത്.