പുതിയ വൈറസ് വകഭേദത്തിന് പേര് ഞാൻ സജസ്റ്റ് ചെയ്യുന്നു ‘കോവഫൈൻ’; വനിതാ കമ്മീഷൻ അധ്യക്ഷയെ ട്രോളി ജൂഡ് ആന്റണി ജോസഫ്

single-img
24 June 2021

സോഷ്യല്‍ മീഡിയയില്‍ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെ ട്രോളി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. കൊവിഡ് വൈറസിന്റെ പുതിയ വകഭേദത്തിന് കോവഫൈൻ എന്ന പേര് നിർദ്ദേശിച്ച് ജൂഡ് തന്റെപ്രതിശേധം അറിയിക്കുകയായിരുന്നു. ഇന്നലെ മലയാളത്തിലെ ഒരു സ്വകാര്യ ചാനലിൽ നടന്ന ഫോണ്‍ ഇന്‍ പരിപാടിക്കിടെയായിരുന്നു ജോസഫൈൻ വിവാദമായ പ്രതികരണം നടത്തിയത്.

എറണാകുളത്ത് നിന്നും വിളിച്ച ഒരു സ്ത്രീ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്ന് പരാതി പറഞ്ഞിരുന്നു. ലൈവായി നടക്കുന്ന പരിപാടിയില്‍ ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് യുവതിയോട് അന്വേഷിക്കുകയായിരുന്നു.

എന്നാല്‍ താന്‍ ഇതുവരെ എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും യുവതി അറിയച്ചപ്പോള്‍ ‘എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്റെ മറുപടി. വേണമെങ്കില്‍ കമ്മിഷനില്‍ പരാതി നല്‍കിക്കോളൂ എന്നാല്‍ സ്ത്രീധനം തിരിച്ചുകിട്ടണമെങ്കില്‍ നല്ലൊരു വക്കീലിനെ വച്ച് കുടുംബക്കോടതിയെ സമീപിക്കണമെന്നും ജോസഫൈന്‍ പ്രതികരിക്കുകയുണ്ടായി.

https://www.facebook.com/judeanthanyjoseph/posts/10159756583915799