വീണ്ടും ഹാജരാകണം; ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെ ഐഷ സുൽത്താനക്ക് പിന്നെയും നോട്ടീസ്

single-img
23 June 2021

ലക്ഷദ്വീപിലെ കേന്ദ്ര പ്രതിനിധി പ്രഫുല്‍ പട്ടേലിനെതിരെ ബയോവെപ്പന്‍ പരാമര്‍ശം നടത്തിയ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ആക്ടിവിസ്റ്റും യുവ സംവിധായിക ഐഷ സുൽത്താനയെ ലക്ഷദ്വീപ് പോലീസ് നാളെ വീണ്ടും ചോദ്യം ചെയ്യും.

ഇന്ന് തുടര്‍ച്ചയായിഎട്ട് മണിക്കൂർ ചോദ്യം ചെയ്ത ശേഷം ഐഷയെ വിട്ടയച്ച പിന്നാലെയാണ് നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്. കേരളത്തിലായിരുന്ന ഐഷയെ വിളിച്ചുവരുത്തി കവരത്തി പോലീസ് സ്റ്റേഷനിലെത്തിച്ചാണ് ചോദ്യം ചെയ്തത്. ഐഷയെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുമെന്നാണ് കരുതിയതെങ്കിലും ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല.

കേരളാ ഹൈക്കോടതി ഇവർക്ക് ഏതാനും ദിവസം മുന്‍പ് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ആദ്യം ചോദ്യം ചെയ്ത് വിട്ടയച്ച ഐഷ സുൽത്താനയോട് മൂന്ന് ദിവസം കൂടി ദ്വീപിൽ തുടരാൻ നിർദേശിക്കുകയായിരുന്നു.