പുരുഷന്മാര്‍ അല്പവസ്ത്രധാരികളായി നടന്നാല്‍ സ്ത്രീകള്‍ക്കൊന്നും തോന്നില്ലേ;ചിത്രം ഉള്‍പ്പെടെ ഇമ്രാന് മറുപടിയുമായി തസ്‌ലിമ നസ്രിന്‍

single-img
22 June 2021

സ്ത്രീകള്‍ അല്പവസ്ത്രധാരികളായി നടന്നാല്‍ അത് സമൂഹത്തെ പ്രകോപിപ്പിക്കുമെന്നും പുരുഷന്‍മാര്‍ റോബോട്ടുകളൊന്നുമല്ല ഒന്നും തോന്നാതിരിക്കാനെന്നും പറഞ്ഞ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ രൂക്ഷമായി പരിഹസിച്ചുകൊണ്ട് എഴുത്തുകാരി തസ്‌ലിമ നസ്രിന്‍. സോഷ്യൽ മീഡിയയിൽ ഇമ്രാന്‍ ഖാന്‍ മേല്‍ വസ്ത്രമില്ലാതെ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു തസ്‌ലിമയുടെ പരിഹാസം.

ഈ ചിത്രത്തോടൊപ്പം പുരുഷന്മാര്‍ അല്പവസ്ത്രധാരികളായി നടന്നാല്‍ സ്ത്രീകള്‍ക്കൊന്നും തോന്നാരിക്കാന്‍ അവര്‍ റോബോട്ടുകളൊന്നുമല്ല എന്ന് ഇമ്രാന് മറുപടി നൽകാനും തസ്‌ലീമ മറന്നില്ല. പാക് ചാനലായ ആക്സിയോസ് എച്ച്ബി ഒയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം ഉണ്ടായത് . സ്ത്രീകളുടെ വസ്ത്രധാരണം ലൈംഗികാതിക്രമങ്ങള്‍ക്ക് വഴിവെയ്ക്കുമോ എന്ന ചോദ്യത്തിനായിരുന്നു വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ മറുപടി പ്രധാനമന്ത്രി നൽകിയത്.