യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റുന്ന രീതി ശരിയായില്ലെങ്കിൽ അപ്പോൾ പ്രതികരിക്കും: എംഎം ഹസൻ

single-img
22 June 2021

പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മാറിയ പിന്നാലെ വീണ്ടും ഒരു മാറ്റത്തിന് യുഡിഎഫ് ഒരുങ്ങുകയാണ്. എന്നാല്‍ യുഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു മാറ്റുമെന്ന കാര്യം തന്നോട് ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്ന് നിലവിലെ യുഡിഎഫ് കൺവീനർ എംഎം ഹസൻ.

ഇപ്പോള്‍ പുതിയ കൺവീനർക്കു വേണ്ടിയുള്ള ചർച്ച നടക്കുന്നതായി വായിച്ചുള്ള അറിവേയുള്ളൂവെന്നും അദ്ദേഹം പറയുകയുണ്ടായി. തന്നെ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റുന്ന രീതി ശരിയായില്ലെങ്കിൽ അപ്പോൾ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ സ്ഥാനത്ത് നിന്നും മാറ്റപ്പെട്ടാല്‍ പുതിയ പദവിയുണ്ടോയെന്നു പറയേണ്ടത് അതു നൽകാൻ ചുമതലപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കെ മുരളീധരനെ യുഡിഎഫ് കൺവീനറായി തെരഞ്ഞെടുക്കാൻ ഹൈക്കാൻഡ് തീരുമാനിച്ചതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ അടക്കമുള്ള നേതാക്കളുടെ പേരുകളും യുഡിഎഫ് കൺവീനര്‍ സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്നു.