വിസ്മയയുടെ മരണം; കിരണ്‍ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു

single-img
22 June 2021

കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ഇതിനെ തുടര്‍ന്ന് ഇയാളെ കൊട്ടാരക്കര സബ് ജയിലിലേക്ക് ഉടന്‍തന്നെ മാറ്റും.

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കിരണ്‍ കുമാറിന്റെ മൊഴി നേരത്തെ പുറത്തുവന്നിരുന്നു. വിസ്മയ മരിക്കുന്നതിന്റെ തലേദിവസം തങ്ങള്‍ തമ്മില്‍ വഴക്കുണ്ടായിരുന്നെന്ന് കിരണ്‍ പോലീസിനോട് സമ്മതിച്ചിരുന്നുനിലവില്‍ കിരണിനെതിരെ ഗാര്‍ഹിക പീഡന വകുപ്പാണ് പോലീസ് ചുമത്തിയിട്ടുള്ളത്. കൂടുതല്‍ വകുപ്പുകള്‍ പോസ്റ്റുമോര്‍ട്ടം ഫലം വന്നതിന് ശേഷം ചുമത്തുമെന്നാണ് വിവരം.

ഇന്നലെയായിരുന്നു വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍പും സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് വിസ്മയയുടെ ബന്ധുക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ആരോപിച്ചിരുന്നു.