സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം; പരമാവധി പ്രവേശനം 15 പേര്‍ക്ക്

single-img
22 June 2021

കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ പരിധികളില്‍ ടി പി ആര്‍ നിരക്കിന്റ അടിസ്ഥാനത്തില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ടി.പി.ആര്‍ 16 ശതമാനത്തില്‍ താഴെയുള്ള സ്ഥലങ്ങളിലാണ് ആരാധനാലയങ്ങള്‍ തുറക്കുക. ഒരു സമയം പരമാവധി 15 പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക.

അതേസമയം, നിലവിലുള്ളപോലെ തന്നെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരാന്‍ അവലോകന യോഗത്തില്‍ തീരുമാനിച്ചു. ടി പി ആര്‍ നിരക്കിന്റെ അടിസ്ഥാനത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന്റെ മാനദണ്ഡങ്ങളും മാറ്റി നിശ്ചയിച്ചിട്ടുണ്ട്. ടി പി ആര്‍ 24 ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളില്‍ ഇനി ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആയിരിക്കും ഏര്‍പ്പെടുത്തുക. മുന്‍പ് ഈ സ്ഥാനത്ത് ടി പി ആര്‍ 30 ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളിലായിരുന്നു ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്.