സുധാകരന് ഇനി മറുപടിയില്ല; ഞാന്‍ ഏകാധിപതിയാണോ എന്ന് ജനം തീരുമാനിക്കട്ടെ: മുഖ്യമന്ത്രി

single-img
22 June 2021

പഠന കാലത്ത് തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ വെച്ച് നടന്ന സംഭവങ്ങള്‍ കെ പി സി സി പ്രസിഡന്റ് തന്നെ നിഷേധിച്ച സാഹചര്യത്തില്‍ ആ വിഷയത്തില്‍ ചര്‍ച്ച തുടരാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ സുധാകരന്‍ നല്‍കിയ വിശദീകരണം എല്ലാവരും കേട്ടു. അക്കാര്യത്തില്‍ ഇനി മറുപടിയില്ല. താന്‍ ഏകാധിപതിയാണോ എന്ന് ജനം തീരുമാനിക്കട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്കൂളില്‍ പഠിക്കുന്ന സമയം തന്റെ മക്കളെ തട്ടിക്കൊണ്ടുപോവാന്‍ പദ്ധതിയുണ്ടെന്ന കാര്യം വെളിപ്പെടുത്തിയ നേതാവിന്റെ പേര് പറയില്ലെന്ന് താന്‍ പറഞ്ഞതാണ്. അതില്‍ ഇപ്പോഴും മാറ്റമില്ല. ഇതിലെല്ലാം കെ സുധാകരന്റെ വിശദീകരണം വന്ന സ്ഥിതിക്ക് ആ വിഷയത്തില്‍ ഇനി ചര്‍ച്ച തുടരാന്‍ താല്‍പര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.