ധനുഷും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു; ചിത്രം ഒരുങ്ങുന്നത് തമിഴ്, തെലുങ്ക്,ഹിന്ദി ഭാഷകളിൽ

single-img
22 June 2021

ദേശീയ പുരസ്‌ക്കാര ജേതാവ് ശേഖർ കമ്മുലയും നടൻ ധനുഷും വീണ്ടും ഒന്നിക്കുന്നു.തമിഴിന് പുറമെ തെലുങ്ക്,ഹിന്ദി ഭാഷകളിലാണ് ശേഖർ തന്റെ പുതിയ പേരിട്ടിട്ടില്ലാത്ത സിനിമ ഒരുക്കുന്നത്. സൂപ്പർ ഹിറ്റുകളായി മാറിയ ആനന്ദ്, ഹാപ്പി ഡെയ്‌സ്, ഫിദ എന്നീ ചിത്രങ്ങൾ ഒരുക്കിയതിലൂടെ ശ്രദ്ധേയനാണ് ശേഖർ.

മലയാള സിനിമയിലൂടെ അരങ്ങേറിയ സായ് പല്ലവിയാകും ഈ ചിത്രത്തിൽ നായികയായി എത്തുമെന്നാണ് റിപ്പോർട്ട്. മാരി 2 എന്ന ഹിറ്റിലെ ലക്കി ജോഡിയായ ധനുഷും സായി പല്ലവിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാകും അങ്ങിനെ വന്നാൽ ഇത്. മാരി 2 ൽ ഇരുവരും നിറഞ്ഞുനിന്ന റൗഡി ബേബി എന്ന ഗാനം വൻഹിറ്റായിരുന്നു. യൂട്യൂബിൽ മാത്രം 100 കോടി ആളുകളാണ് ഈ ഗാനം കണ്ടത്.