പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നില്‍ക്കുന്നു; ബിജെപിയുടെ ലക്‌ഷ്യം ശബ്‌ദിക്കുന്നവരെ ഇല്ലാതാക്കുക എന്നത്: ഐഷ സുൽത്താന

single-img
22 June 2021

തന്നെ അറസ്റ്റ് ചെയ്യാനുള്ള ഗൂഢാലോചന നടക്കുന്നതായും അറസ്റ്റു ചെയ്താലേ ബി ജെ പി നേതാക്കൾക്ക് സന്തോഷമാവുകയുള്ളൂവെന്നും ഐഷ സുൽത്താന . ഇക്കാര്യത്തിൽ പൊലീസുകാർക്കും സമ്മർദങ്ങൾ ഉണ്ടെന്നും തന്നെ അറസ്റ്റ് ചെയ്ത് തോൽപ്പിക്കാനാവില്ലെന്നും അവർ പറയുന്നു.

താൻ അറസ്റ്റിനെഒരിക്കലും ഭയക്കുന്നുമില്ല. കേരളാ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയെങ്കിലും അറസ്റ്റിലായാൽ ഇടക്കാല ജാമ്യം നൽകണമെന്ന് ഇപ്പോൾ ഉത്തരവുണ്ട്. ഒരുപക്ഷെ അതില്ലെങ്കിൽ കൂടിയും തൻ്റെ നിലപാടിൽ ഒരു മാറ്റവും ഉണ്ടാവില്ലെന്നും ഐഷ പറയുന്നു.

താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണ്. എന്നാൽ താൻ ഉദ്ദേശിച്ചതല്ല പരാതിക്കാർ ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായി പൊലീസിനോട് വിശദീകരിക്കുകയും ചെയ്തതാണെന്നും ലക്ഷദ്വീപിലെ മുഴുവൻ ജനതയ്ക്കും വേണ്ടിയാണ് തൻ്റെ പോരാട്ടം. അതിനെ തൻ്റെ അറസ്റ്റ് കൊണ്ട് ഇല്ലാതാക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അറസ്റ്റ് ചെയ്താൽ പ്രതികരണം കൂടും. ശബ്‌ദിക്കുന്നവരെ ഇല്ലാതാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ചാനലിൽ ചർച്ചക്കിടയിൽ ‘ബയോവെപ്പൺ’ (ജൈവായുധം) എന്ന പരാമർശം സംബന്ധിച്ച് വ്യക്തമായി വിശദീകരണം നൽകിയതാണ്. എന്നാൽ വീണ്ടും വരാനാണ് ആവശ്യപ്പെടുന്നത്.

താൻ പ്രഫുൽ പട്ടേലിൻ്റെ നയങ്ങളെയാണ് എതിർക്കുന്നതെന്നും ബിജെപിയെ അല്ലന്നും ഐഷ പറഞ്ഞു. ഇത്രകാലവും ലക്ഷദ്വീപ് ഭരിച്ച അഡ്മിനിസ്റേറ്റർമാർ തെറ്റായ നയങ്ങൾ അടിച്ചേല്പിച്ചില്ല. പല സമയങ്ങളിലും കേന്ദ്രത്തിൽ ബി ജെ പി. സർക്കാർ തന്നെയായിരുന്നു. ദ്വീപിൽ ഈ നയങ്ങൾ നടപ്പാക്കുന്നത് കോൺഗ്രസ് ആണെങ്കിലും എതിർക്കമെന്നും ഐഷ സുൽത്താന പറഞ്ഞു.