രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു

single-img
20 June 2021

ഇന്ധന വില രാജ്യത്ത് വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 29 പൈസയും, ഡീഡല്‍ ലിറ്ററിന് 30 പൈസയും കൂടി. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 98 രൂപ പിന്നിട്ടു. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 97.69 രൂപയായി. ഡീസല്‍ ഒരു ലിറ്ററിന് 93.07 രൂപയിലെത്തി. തിരുവനന്തപുരത്ത് പെട്രോളിന് 98.93 രൂപ ഡീസലിന് 94.17 രൂപ, കൊച്ചി- 97.32, ഡീസല്‍ 93.71.

20 ദിവസത്തിനിടെ പതിനൊന്നാം തവണയാണ് രാജ്യത്ത് ഇന്ധന വില ഉയരുന്നത്. ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധവും ശക്തമാണ്. പ്രതിഷേധങ്ങളുടെ ഭാഗമായി ചക്ര സ്തംഭന പ്രതിഷേധം സംഘടിപ്പിക്കാന്‍ ട്രേഡ് യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്.

ജൂണ്‍ 21ന് പകല്‍ 11മണിക്ക് 15 മിനിട്ട് സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിടുന്ന രീതിയിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. വാഹനങ്ങള്‍ എവിടെയാണോ, അവിടെ നിര്‍ത്തിയിട്ട് ജീവനക്കാര്‍ നിരത്തിലിറങ്ങി നില്‍ക്കുമെന്നും പ്രതിഷേധത്തില്‍ നിന്ന് ആംബുലന്‍സ് വാഹനങ്ങളെ ഒഴിവാക്കുമെന്നും നേതാക്കൾ അറിയിച്ചു.