കേരളത്തില്‍ ഇന്നും സമ്പൂര്‍ണ ലോക്ക് ഡൗണ്‍; നിയന്ത്രണങ്ങള്‍ തുടരും, കര്‍ശന പരിശോധന

single-img
20 June 2021

കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ ഭാഗമായി ഇന്നും കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. അവശ്യ സര്‍വീസുകള്‍ക്കും ആരോഗ്യമേഖലക്കും മാത്രമാണ് അനുമതി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം.

തിങ്കളാഴ്ച മുതല്‍ ഇളവുകളോടുള്ള നിയന്ത്രണം തുടരും. 10.22 ശതമാനമാണ് കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം 115 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11,948 ആയി. നിലവില്‍ നേരിടുന്ന വാക്സിന്‍ പ്രതിസന്ധിക്ക് താത്കാലിക ആശ്വാസമായി കൂടുതല്‍ ഡോസ് വാക്സിനും സംസ്ഥാനത്തിന് ലഭ്യമായിട്ടുണ്ട്.