ഒരു കിലോ വാഴപ്പഴത്തിന് 3335 രൂപ; ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷം

single-img
20 June 2021

ജനങ്ങൾക്ക് നിയോപയോഗ അവശ്യ സാധനങ്ങള്‍ക്ക് ഉള്‍പ്പെടെ വില വർദ്ധിച്ചതോടെഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായതായി റിപ്പോർട്ടുകൾ. ഭക്ഷ്യക്ഷാമത്തില്‍ ആശങ്ക അറിയിച്ച് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ രംഗത്തുവന്നു.

കഴിഞ്ഞ വര്‍ഷം ഉണ്ടായ ചുഴലിക്കാറ്റിനെ തുടര്‍ന്നു വന്‍ കൃഷി നാശമുണ്ടാകുകയും ധാന്യ ഉല്‍പ്പാദനം തകിടം മറിഞ്ഞെന്നും അതാണ് കടുത്ത ഭക്ഷ്യ ക്ഷാമത്തിന് കാരണമെന്നും കിം അറിയിച്ചിട്ടുണ്ട് . ഇപ്പോൾ കൊറിയയിൽ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രധാനപ്പെട്ട എല്ലാ ഭക്ഷ്യ വസ്തുക്കള്‍ക്കും വില വർദ്ധിച്ചിരിക്കുകയാണ്.

ഒരു കിലോ വാഴപ്പഴത്തിന് 3335 രൂപയാണ് ഈടാക്കുന്നത്. ഒരു പാക്കറ്റ് ബ്ലാക് ടീ-ക്ക് 70 രൂപയും ഒരു പാക്കറ്റ് കാപ്പിക്ക് 7414 രൂപയുമാണ് രാജ്യത്ത് ഈടാക്കുന്നത്. തങ്ങളുടെ രാജ്യം ഇപ്പോൾ കടന്നുപോകുന്ന കടുത്ത ഭക്ഷ്യക്ഷാമത്തിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് കിങ് അറിയിച്ചു. എന്നാൽ രൂക്ഷമായ കോവിഡ് പശ്ചാത്തലത്തില്‍ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.