കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ​ഗം​ഗാ തീരത്ത് ദസറാ ആഘോഷം; എത്തിച്ചേര്‍ന്നത് നൂറുകണക്കിന് ആളുകള്‍

single-img
20 June 2021

രാജ്യമാകെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും നിയന്ത്രണങ്ങൾ പാടെ ലംഘിച്ച് ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഗം​ഗാ ദസറാ ആഘോഷിക്കാൻ ​ഗംഗാതീരത്ത് നൂറുകണക്കിന് പേർ ഒത്തുകൂടി. ​ആഘോഷത്തിനായി ഒത്തുകൂടിയവർ മാസ്കും സാമൂഹിക അകലവും അടക്കമുളള മാർഗനിർദ്ദേശങ്ങൾ ലംഘിക്കുകയായിരുന്നു.

യുപിയിലെ ഫറൂഖാബാദ് നഗരത്തിലും സമാന രം​ഗങ്ങൾ അരങ്ങേറിയതായും വിവിധ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വർഷംതോറും ഈ ദിവസം ആഘോഷിക്കുന്നതിനും ​ഗം​ഗാ സ്നാനത്തിനുമായി സമീപ ജില്ലകളിൽ നിന്നും നിരവധിപേർ ഫറൂഖാബാദിലേക്ക് എത്താറുണ്ട്.

ഈ സാഹചര്യത്തിൽ ഭക്തരുടെ തിരക്ക് പ്രതീക്ഷിച്ച് ജില്ലാ ഭരണകൂടം ഇത്തവണയും വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നെങ്കിലും ഇവയൊന്നും ഫലപ്രദമായില്ല. സംസ്ഥാന അതിർത്തിയിൽ നെ​ഗറ്റീവ് ആർ.ടി-പി.സി.ആർ സർട്ടിഫിക്കറ്റുളള ആളുകളെ മാത്രമേ കടത്തി വിടുന്നുളളുവെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ഇവരോട് ആഭ്യർത്ഥിക്കുന്നതായും അധികൃതർ വാർത്താ ഏജൻസികളോട് പറഞ്ഞു.