വായിച്ചു വളരണം, പിഎന്‍ പണിക്കരുടെ ഓര്‍മ പുതുക്കി ഇന്ന് വായനാ ദിനം

single-img
19 June 2021

ഇന്ന് വായനാദിനം. പി.എന്‍. പണിക്കരുടെ ഓര്‍മ്മദിനമായ ഇന്ന് വായനാ ദിനമായി ആചരിക്കുന്നത്. ഓരോ മനുഷ്യനും പുസ്തകങ്ങളിലേക്ക് മടങ്ങണം. വായന എന്ന് കേട്ടാല്‍ ആദ്യം മനസിലേക്ക് വരിക വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും
വായിച്ചു വളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും എന്ന കുട്ടിക്കവിതയാണ്. കവിത കുട്ടികള്‍ക്കായാണെങ്കിലും ഒരു മനുഷ്യായുസ്സിന്റെ അര്‍ത്ഥം മുഴുവന്‍ ആ വരികളിലുണ്ട്.

1909 മാര്‍ച്ച് ഒന്നിന് നീലംപേരൂര്‍ ഗ്രാമത്തില്‍ പുതുവായില്‍ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായാണ് പി.എന്‍. പണിക്കര്‍ ജനിച്ചത്. നീലംപേരൂര്‍ മിഡില്‍ സ്‌കൂള്‍ അദ്ധ്യാപക ജോലിയ്ക്കിടയിലാണ് അദ്ദേഹം ഗ്രന്ഥശാല പ്രവര്‍ത്തനത്തിലേക്ക് കടന്നത്. നീലംപേരൂര്‍ ഭഗവതി ക്ഷേത്രമുറ്റത്തെ ആല്‍ത്തറ സദസിലെ സായാഹ്ന ചര്‍ച്ചകള്‍ക്കിടയിലാണ് ഒരു ഗ്രന്ഥശാല എന്ന ആശയം ഉദിച്ചത്. അങ്ങനെ 1926-ല്‍ സനാതന ധര്‍മ്മം എന്ന പേരില്‍ ഒരു ഗ്രന്ഥശാലയ്ക്ക് പണിക്കരും കൂട്ടരും ജന്മം നല്‍കി. 1930-ല്‍ ചെമ്പകക്കുട്ടി അമ്മയെ വിവാഹം കഴിച്ചശേഷമാണ് പ്രവര്‍ത്തനമേഖല അമ്പലപ്പുഴയിലേക്ക് മാറുന്നത്. അങ്ങനെ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ചരിത്രം അമ്പലപ്പുഴയില്‍ നിന്ന് ആരംഭിച്ചു…

1996 ജൂണ്‍ 19 മുതല്‍ വായനാദിനം ആചരിച്ചു തുടങ്ങിയെങ്കിലും 2017 മുതല്‍ വായനാദിനം ദേശീയതലത്തിലേക്ക് മാറി. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജൂണ്‍ 19 മുതല്‍, ഐ.വി. ദാസിന്റെ ( ലൈബ്രറി കൗണ്‍സില്‍ മുന്‍ ജനറല്‍ സെക്രട്ടറി ) ജന്മദിനമായ ജൂലായ് ഏഴ് വരെ വായനാപക്ഷാചരണമായാണ് ആചരിക്കുന്നത്.