ബിവറേജസ് ഷോപ്പുകളുടെ മുന്നിലെ തിരക്കിനെയും ബിജെപിയെയും പരിഹസിച്ച് സന്ദീപാനന്ദ ഗിരി

single-img
18 June 2021

സംസ്ഥാനത്ത് ഇന്നലെ ലോക്ക്ഡൌണ്‍ ഇടവേളയ്ക്ക് ശേഷം മദ്യ വിൽപന പുനരാരംഭിച്ച പിന്നാലെ ബിവറേജസ് ഷോപ്പിന് മുന്നില്‍ അനുഭവപ്പെട്ട തിരക്കിനെയും ബി ജെ പിയെയും ബന്ധപ്പെടുത്തി പരിഹസിച്ച് സന്ദീപാനന്ദ ഗിരി.

50 രൂപയ്ക് പെട്രോൾ കിട്ടുമെന്നും 15 ലക്ഷം രൂപ അക്കൗണ്ടിൽ വരുമെന്നും വിശ്വസിച്ച മിത്രങ്ങൾ മാനസിക സമ്മർദം മൂത്ത് ഒരു ആശ്വാസത്തിന് വരിനിൽക്കുന്നതിനാലാണ് ബിവറേജസ് ഷോപ്പിനു മുന്നിലുള്ള അഭൂതപൂർവമായ തിരക്കിനും ക്യൂവിനും കാരണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ എഴുതി.

അതേസമയം, ഇന്നലെ മാത്രം സംസ്ഥാനത്ത് വിറ്റത് ഏകദേശം 72 കോടി രൂപയുടെ മദ്യമാണ്. ഇത് വാര്‍ത്തയായി പുറത്തുവന്ന പിന്നാലെയാണ് പരിഹാസവുമായി സന്ദീപാനന്ദ ​ഗിരി രം​ഗത്തെത്തിയത്.

https://www.facebook.com/swamisandeepanandagiri/photos/a.738738696151300/6013997041958746/?type=3