വിംബിൾഡൺ ചാമ്പ്യൻഷിപ്പിൽ നിന്നും പിന്മാറി നവോമി ഒസാക്ക

single-img
18 June 2021

വനിതാ ടെന്നീസിലെ ലോക രണ്ടാം നമ്പർ താരമായ ജപ്പാന്റെ നവോമി ഒസാക്ക ഈ വർഷത്തെ വിംബിൾഡൺ ചാമ്പ്യൻഷിപ്പിൽ നിന്നും പിന്മാറി.തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് താരത്തിന്റെ പിന്മാറ്റമെന്നാണ് റിപ്പോർട്ട്‌. എന്നാൽ ടോക്യോ ഒളിമ്പിക്സിൽ ഒസാക്ക പങ്കെടുക്കുമെന്നാണ് ബ്രിട്ടനിൽ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

“നവോമി ഈ വർഷത്തെ വിംബിൾഡൺ കളിക്കില്ല. കാരണം സുഹൃത്തുക്കളുമായും കുടുംബവുമായും വ്യക്തിപരമായി കുറച്ച് സമയം ചെലവഴിക്കാൻ അവർ ആഗ്രഹിക്കുന്നു. പക്ഷെ ഒളിമ്പിക്സിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ താരം നടത്തുന്നുണ്ട്.

ഇക്കുറി സ്വന്തം നാട്ടിൽ നടക്കുന്ന ഒളിമ്പിക്സ് നാട്ടുകാർക്ക് മുന്നിൽ കളിക്കാൻ ഒസാക്ക വലിയ ആവേശത്തിലാണ്.” ഒസാക്കയുടെ ടീം അറിയിപ്പിൽ പറഞ്ഞു. കഴിഞ്ഞ തവണ ഫ്രഞ്ച് ഓപ്പണിൽ മത്സരത്തിന് ശേഷമുള്ള വാർത്ത സമ്മേളത്തിൽ പങ്കെടുക്കില്ല എന്ന നിലപാട് സ്വീകരിച്ച ഒസാക്കയ്ക്ക് സംഘാടകർ പിഴ ചുമത്തിയിരുന്നു.ഈ ശിക്ഷ നേരിട്ട് മണിക്കൂറുകൾക്കകം ടൂർണമെന്റിൽ നിന്ന് താരം പിനാരുകയും ചെയ്തു.

ഈ വർഷത്തെ വിംബിൾഡൺ , ഒളിമ്പിക്സ് എന്നിവയിൽ നിന്ന് റാഫേൽ നദാൽ പിന്മാറിയ വാർത്തയ്ക്ക് പിന്നാലെയാണ് നാല് തവണ ഗ്രാൻഡ്സ്ലാം നേടിയ ഒസാക്കയുടെ പിന്മാറ്റ വാർത്തകൂടി വരുന്നത്.