തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ കെ സുധാകരന്‍ പദ്ധതിയിട്ടു; ആരോപണവുമായി മുഖ്യമന്ത്രി

single-img
18 June 2021

കഴിഞ്ഞ ദിവസം പുതുതായി സ്ഥാനമേറ്റ കെ പി പി സി സി പ്രസിഡണ്ട് കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന കാലത്ത് തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധയിട്ടിരുന്നുവെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തുകയായിരുന്നു.

തട്ടിക്കൊണ്ടുപോകാന്‍ കെ സുധാകരന്‍ പദ്ധതിയിട്ട കാര്യം സുധാകരന്റെ സുഹൃത്താണ് തന്നോട് പറഞ്ഞതെന്നും പിണറായി പറഞ്ഞു. ‘സുധാകരന്റെ ഒരു സുഹൃത്ത് എന്നെ കാണാന്‍ വന്നു. എന്നോട് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ വളരെ ശ്രദ്ധിക്കണം. സുധാകരനും താനും സുഹൃത്തുക്കള്‍ തന്നെയാണ് പക്ഷെ വലിയ പ്ലാനുമായാണ് അയാള്‍ നടക്കുന്നത്. സുധാകരന്‍ നിങ്ങളുടെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിടുന്നുണ്ട്.’- പിണറായി പറഞ്ഞു.

എന്നാല്‍ താനിതാരോടും പറഞ്ഞിരുന്നില്ലെന്നും വിചാരിക്കുന്നതുപോലെ വിജയനെ വീഴ്ത്താനാകില്ലെന്ന് സുധാകരനറിയാമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. അതേപോലെ തന്നെ, ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ ചവിട്ടി വീഴ്ത്തിയെന്ന കെ സുധാകരന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന വെറും സ്വപ്നം മാത്രമാണെന്നും പിണറായി പറഞ്ഞു.

ഇവിടെ ആര്‍ക്കും സ്വപ്നം കാണാന്‍ അവകാശമുണ്ട്. അതിന്റെ ഭാഗം മാത്രമാണ് സുധാകന്‍ നടത്തിയ പ്രസ്താവന. കെ എസ്എ ഫ്-കെ എസ്യു സംഘര്‍ഷത്തിനിടെ കോളേജിലെത്തിയ താന്‍ അവിടെ സംഘര്‍ഷം ഒഴിവാക്കുകയാണ് ചെയ്തത്. അന്ന് താന്‍ ബ്രണന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നില്ലെന്നും അതുകൊണ്ട് മാത്രമാണ് സംഘര്‍ഷം അവിടെ നിന്നതെന്ന് സുധാകരന്‍ ഓര്‍ക്കണമെന്നും പിണറായി പറഞ്ഞു.