ഇന്ത്യയില്‍ കൊവിഡ് രോഗമുക്തി നിരക്ക് ഉയര്‍ന്നു; പുതിയ കേസുകള്‍ 62480

single-img
18 June 2021

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 62480 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നിരക്ക് 96.3 ശതമാനമായി ഉയര്‍ന്നു. രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം എട്ട് ലക്ഷത്തില്‍ താഴെയായി. 73 ദിവസത്തിന് ശേഷമാണ് എട്ട് ലക്ഷത്തില്‍ താഴെ കണക്ക് റിപ്പോര്‍ട്ട് ചെയ്തത്.

24 മണിക്കൂറിനിടെ 1,587 മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഇതില്‍ 600ല്‍ അധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 400 മരണം ഡെത്ത് ഓഡിറ്റിലൂടെയാണ് സ്ഥിരീകരിച്ചത്. ഇപ്പോള്‍ കേരളത്തില്‍ മാത്രമേ പതിനായിരത്തില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ.

20ല്‍ അധികം സംസ്ഥാനങ്ങളില്‍ 5000 ആക്ടീവ് കേസുകള്‍ മാത്രമാണുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വളരെ കുറഞ്ഞു. 3.23 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത്. അതേസമയം ഡെല്‍റ്റ പ്ലസ് രോഗ വകഭേദം മധ്യപ്രദേശില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ആശങ്കയ്ക്ക് ഇടയാക്കി.