നരേന്ദ്ര മോദിയുടെ ജനപ്രീതിയിൽ ഇടിവ്; രണ്ടു വർഷത്തിൽ 16 ശതമാനം കുറവെന്ന് അന്താരാഷ്ട്ര ഏജൻസി

single-img
18 June 2021
narendra modi approval rating morning consult

പ്രധാനമന്ത്രി നരേന്ദ്രമോദി(Narendra Modi)യുടെ ജനപ്രീതിയിൽ കാര്യമായ ഇടിവെന്ന് റിപ്പോർട്ട്. ലോക നേതാക്കളുടെ ജനസമ്മിതി വിലയിരുത്തുന്ന മോണിംഗ് കണ്‍സൾട്ട് (Morning Consult) എന്ന യുഎസ് കമ്പനിയാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

2019 ഓഗസ്റ്റ് മാസത്തിൽ 82 ശതമാനമായിരുന്ന മോദിയുടെ ജനപ്രീതി 66 ശതമാനമായി കുറഞ്ഞെന്നാണ് കമ്പനിയുടെ കണ്ടെത്തൽ. ഈ കാലയളവിൽ മോദിയോടുള്ള എതിർപ്പിൻ്റെ ശതമാനം ഇരട്ടിയായിട്ടുമുണ്ട്. 2019 ഓഗസ്റ്റിൽ 14 ശതമാനമായിരുന്നു മോദിയെ എതിർത്തിരുന്നതെങ്കിൽ ഇപ്പോഴത് 28 ശതമാനമാണ്. മോണിങ് കൺസൾട്ട് പുറത്തുവിട്ട ഗ്രാഫ് പ്രകാരം രാജ്യത്ത് കോവിഡ് താണ്ഡവമാടിയ കഴിഞ്ഞമാസങ്ങളിൽ മോദിയുടെ ജനപ്രീതി 63 ശതമാനം വരെ ഇടിഞ്ഞിരുന്നു.

തങ്ങളുടെ പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് യൂണിറ്റില്‍ നിന്നാണ് മോണിംഗ് കണ്‍സല്‍ട്ട് വിവരങ്ങള്‍ ശേഖരിക്കുന്നത്. അതേസമയം അമേരിക്കയുള്‍പ്പെടയുള്ള രാജ്യങ്ങളുടെ ഭരണാധികാരികളേക്കാള്‍ ജനപ്രീതിയില്‍ മുന്നില്‍ മോദി തന്നെയാണെന്ന് മോണിംഗ് കണ്‍സല്‍ട്ട് പറയുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് 53 ശതമാനമാണ് ജനസമ്മിതി. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് 48 ശതമാനവും. യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് 44 ശതമാനവുമാണ് ജനസപ്രീതി.

മറ്റ് ഭരണാധികളുടെ ജനപ്രീതി

  • സൂണ്‍ ജെ ഉന്‍ ( ദക്ഷിണ കൊറിയ) 37%
  • ജെയര്‍ ബൊല്‍സുനാരോ ( ബ്രസീല്‍) 35%
  • ഇമ്മാനുവേല്‍ മാക്രോണ്‍ ( ഫ്രാന്‍സ്) 35 %
  • സ്‌കോട്ട് മോറിസണ്‍ (ഓസ്‌ട്രേലിയ) 54%

Approval Rating of Narendra Modi falls by 16 percent, says Morning Consult