‘ബ്രോ ഡാഡി’: ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ്

single-img
18 June 2021

മലയാള സിനിമയിൽ ആദ്യമായി 200 കോടി ക്ലബിൽ ഇടം നേടിയ ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി വീണ്ടും സിനിമയൊരുക്കാൻ പൃഥ്വിരാജ് തയ്യാറെടുക്കുന്നു. തന്‍റെ പുതിയ ചിത്രത്തിന്‍റെ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തു. ‘ബ്രോ ഡാഡി’ എന്ന് പേര് നല്‍കിയിരിക്കുന്ന സിനിമയുടെ പോസ്റ്ററാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്.

തന്റെ പുതിയ സിനിമ ഒരു ‘ഹാപ്പി ഫിലിം’ ആയിരിക്കുമെന്നും പൃഥ്വി ഇതില്‍ സൂചിപ്പിച്ചിട്ടുണ്ട്. മാത്രമല്ല,പൃഥ്വിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.

ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ ഇവർ ചേർന്നാണ് സിനിമയുടെ കഥ രചിച്ചിരിക്കുന്നത്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ തന്നെയാണ് സിനിമയുടെ നിര്‍മ്മാണം.

https://www.instagram.com/p/CQQvVDJgurU/