കാമുകനുമായുള്ള വഴക്ക് മറക്കാന്‍ ഓണ്‍ലൈനില്‍ ‘അംനേഷ്യ വെള്ളം’ ഓർഡർ ചെയ്ത് യുവതി

single-img
17 June 2021

കിഴക്കൻ ചൈനയിലുള്ള ജിയാങ്‌സു പ്രൊവിൻസിലെ ക്വിൻ എന്ന് പേരുള്ള സ്ത്രീയാണ് തന്റെ കാമുകനുമായുള്ള പ്രശ്നങ്ങൾ തീർക്കാനും വഴക്ക് മറക്കാനുമായി അംനേഷ്യ വെള്ളം ഓൺലൈനിൽ ഓർഡർ ചെയ്തത്. പക്ഷെ ശരിക്ക്അം പറഞ്ഞാല്‍നേഷ്യ വെള്ളം എന്നൊരു സംഗതിയില്ല എന്നതാണ് വാസ്തവം.

മനുഷ്യനിലെ മറവി രോഗമായ അംനേഷ്യയുമായി ബന്ധപ്പെടുത്തി ഏതോ ഒരാള്‍ ഓൺലൈനിൽ തയ്യാറാക്കിയ സാങ്കല്പികമായ ഒന്ന് മാത്രമായിരുന്നു ഈ അംനേഷ്യ വെള്ളം. ലക്ഷ്യമാവട്ടെ ഉപഭോക്താക്കളെ കബളിപ്പിക്കുക, പണം തട്ടിയെടുക്കുക എന്നത് മാത്രവും. എന്തായാലും ഇവിടെ ക്വിനും ഈ ഓൺലൈൻ കെണിയിൽ വീണു.

ഓണ്‍ ലൈനില്‍ വെറും 500 യുവാന് (5,754 രൂപ) അംനേഷ്യ വെള്ളം എന്ന പരസ്യം കണ്ടാണ് ക്വിൻ ബന്ധപ്പെട്ടത്. ഇത് ആവശ്യക്കാര്‍ക്ക് നേരിട്ട് വിൽക്കാൻ നിയമം അനുവദിക്കാത്തതിനാൽ പണം മുൻകൂറായി നൽകണമെന്നും അംനേഷ്യ വെള്ളം പോസ്റ്റൽ ആയി ലഭിക്കും മറുപടിയും. അതിന് ശേഷം പല സാങ്കേതിക പ്രശ്നങ്ങളും പറഞ്ഞ് ഏകദേശം 6,500 യുവാൻ (ഏകദേശം 74,400 രൂപ) അംനേഷ്യ വെള്ളം വിൽക്കുന്ന വ്യക്തി ക്വിനിൽ നിന്നും കൈക്കലാക്കി. അവസാനം അംനേഷ്യ വെള്ളം റെഡിയാണ് എന്നും തപാലിൽ അയക്കുന്നത് റിസ്ക് ആണ് എന്നതിനാല്‍ നേരിട്ട് നൽകാം എന്നുമായി യുവാവ്.

ഈ നീക്കങ്ങള്‍ അധികൃതർ പിടിക്കാതിരിക്കാൻ എല്ലാ ചാറ്റുകളും സ്ക്രീൻ ഷോട്ടുകളും ഡിലീറ്റ് ചെയ്യാനും യുവാവ് പറഞ്ഞു. ഇവയെല്ലാം അനുസരിച്ച് ക്വിൻ പിന്നീടുള്ള നിർദേശത്തിനായി കാത്തിരുന്നെങ്കിലും പിന്നീട് യുവാവിന്റെ ഫോൺ കോൾ വന്നില്ല. ക്വിൻ തിരികെ വിളിച്ചപ്പോൾ ഫോൺ നമ്പർ ബ്ലോക്ക് ചെയ്‌തു എന്നും വ്യക്തമായി. താൻ പൂര്‍ണ്ണമായി കബളിക്കപെട്ടു എന്ന് മനസ്സിലാക്കിയ ക്വിൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട് എങ്കിലും അന്വേഷണം എങ്ങുമെത്താതെ നിൽക്കുകയാണ് എന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.