തിരുവള്ളുവരിനെ കാവിയണിയിച്ച പോസ്റ്ററുകള്‍ നീക്കം ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍

single-img
17 June 2021

തമിഴില്‍ നിന്നുള്ള പ്രശസ്ത കവിയും തത്വചിന്തകനുമായ തിരുവള്ളുവര്‍ കാവി വസ്ത്രമണിഞ്ഞ പോസ്റ്ററുകള്‍ നീക്കം ചെയ്ത് എം കെ സ്റ്റാലിന്റെ തമിഴ്നാട് സര്‍ക്കാര്‍. കാവി വസ്ത്രത്തിന് പകരം വെള്ള വസ്ത്രം ധരിച്ച തിരുവള്ളുവറിന്റെ ചിത്രം കോയമ്പത്തൂരിലെ തമിഴ്നാട് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ പോസ്റ്റര്‍ നീക്കം ചെയ്തുകൊണ്ട് കാര്‍ഷിക ക്ഷേമ വകുപ്പ് മന്ത്രി എം ആര്‍ കെ പനീര്‍സെല്‍വം അറിയിക്കുകയും ചെയ്തു.

ഇവിടെ ലൈബ്രറിയില്‍ കറുത്ത നീണ്ട മുടിയോടുകൂടി കാവി വസ്ത്രം ധരിച്ചുള്ള തിരുവുള്ളവറിന്റെ ചിത്രമാണ് ഉണ്ടായിരുന്നത് .ഈ ചിത്രം നീക്കിയശേഷം വെളുത്ത വസ്ത്രമണിഞ്ഞ സര്‍ക്കാര്‍ അംഗീകൃതമായ ചിത്രം പുനഃസ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അതേസമയം, തിരുവള്ളുവറിനെ തട്ടിയെടുക്കാനുള്ള ശ്രമമാണ് ബി ജെ പി നടത്തുന്നതെന്ന് ഡി എം കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.