അലോപ്പതി വിവേകശൂന്യമെന്ന് പരാമര്‍ശം; ബാബാ രാംദേവിനെതിരെ പോലീസ് കേസെടുത്തു

single-img
17 June 2021

ഐഎംഎയുടെ ഛത്തീസ്ഗഡ് ഘടകം നൽകിയ പരാതിയിൽ ആധുനിക വൈദ്യശാസ്ത്രത്തിനെതിരായ വ്യാജപ്രചരണത്തിൽ ബാബാ രാംദേവിന് എതിരെ ഛത്തീസ്ഗഡ് പോലീസ് കേസെടുത്തു.രാം ദേവിനെതിരെ വ്യാഴാഴ്​ചയാണ് പോലീസ്​ എഫ്ഐആർ രജിസ്​റ്റർ ചെയ്​തത്​.

കേന്ദ്ര സർക്കാർ, ഐസിഎംആർ എന്നിവ അംഗീകരിച്ച കോവിഡ്​ മരുന്നുകൾക്കെതിരെഅവസാന ഒരു വർഷമായി രാംദേവ് തെറ്റായ വിവരങ്ങളും ഭീഷണി പ്രസ്താവനകളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതായി ഐ എംഎ പരാതിയിൽ പറഞ്ഞിരുന്നു. കൊവിഡ് വൈറസ് വ്യാപനത്തെ നേരിടുന്നതിൽ ആധുനിക വൈദ്യശാസ്ത്രം പരാജയപ്പെട്ടു എന്നും അലോപ്പതിയെ വിവേകശൂന്യമായതെന്നും അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

രാംദേവിനെതിരെ അലോപ്പതിക്കെതിരായ വ്യാജപ്രചാരണത്തിൽ സമൂഹത്തിലെ നാനാതുറകളിൽ നിന്നും വ്യാപക വിമർശനം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷവർദ്ധനുൾപ്പെടെയുള്ളവർ രാംദേവിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു