സംസ്ഥാനത്ത് സ്വകാര്യ ബസ് സർവ്വീസ് നടത്താൻ മാർഗനിർദ്ദേശം പുറപ്പെടുവിച്ചു

single-img
17 June 2021

കേരളത്തില്‍ ലോക്ക് ഡൌണ്‍ ഇളവ് പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് സ്വകാര്യ ബസ് സർവ്വീസ് നടത്തുന്നത് സംബന്ധിച്ച് മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ ഒറ്റ – ഇരട്ട അക്ക നമ്പർ അനുസരിച്ച് ബസുകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ സർവ്വീസ് നടത്താം.

നാളെ ഒറ്റയക്ക ബസുകൾ സർവ്വീസസ് നടത്തണം. അടുത്ത തിങ്കഴാഴ്ചയും പിന്നെ വരുന്ന ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക നമ്പർ ബസുകൾ സർവ്വീസ് നടത്തണം. പിന്നീട് ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടർന്ന് വരുന്ന തിങ്കളാഴ്ചയും (28-06-21) ഒറ്റ നമ്പർ ബസുകൾ വേണം നിരത്തിൽ ഇറങ്ങാൻ. ശനി, ഞായ‌ർ ദിവസങ്ങളിൽ ബസ് സർവ്വീസ് അനുവദിനീയമല്ല.