വാക്സിനേഷൻ പൂർത്തിയാക്കിയ വിദേശികൾക്ക് ആഗസ്റ്റ് മുതൽ കുവൈറ്റിൽ പ്രവേശിക്കാം

single-img
17 June 2021

കൊവിഡ് വാക്സിനേഷൻ രണ്ടും പൂർത്തിയാക്കിയ വിദേശികൾക്ക് ആഗസ്റ്റ് മാസം മുതൽ കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനം. രാജ്യത്ത് ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം വന്നത്.

നിലവില്‍ മോഡേണ, ഓക്സ്ഫോഡ് ആസ്ട്ര സെനക, ഫൈസർ ബയോൺടെക് എന്നിവയുടെ രണ്ടു ഡോസുകൾ. പൂർത്തിയാക്കിയവർക്കും, ജോൺസൻ ആൻഡ് ജോൺസൺ വാക്സിന്‍റെ ഒറ്റ ഡോസോ എടുത്തവർക്കുമാണ് പുതിയ തീരുമാന പ്രകാരം പ്രവേശനം അനുവദിച്ചിട്ടുള്ളത്.