കെ സുരേന്ദ്രനും സികെ ജാനുവിനുമെതിരെ സുല്‍ത്താന്‍ ബത്തേരി പോലീസ് കേസെടുത്തു

single-img
17 June 2021

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ കൈക്കൂലി നല്‍കിയെന്ന കേസില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെയും ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടി (ജെ.ആര്‍.പി.) മുന്‍ നേതാവ് സി കെ ജാനുവിനെതിരെയും സുല്‍ത്താന്‍ ബത്തേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

മത്സരിക്കാന്‍ സി കെ ജാനുവിന് പണം നല്‍കിയെന്ന എം എസ്എ ഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ പരാതിയിലാണ് സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കല്‍പ്പറ്റ സെഷന്‍സ് കോടതി ഇന്നലെ ഉത്തരവിട്ടത്. ബിജെപി നയിക്കുന്ന എന്‍ ഡി എയില്‍ തിരിച്ചെത്തുന്നതിനായി സി കെ ജാനുവിന് കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന് ജെ ആര്‍ പി ട്രഷറര്‍ പ്രസീത അഴീക്കോട് വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്.10 കോടി രൂപയായിരുന്നു സി കെ. ജാനു ചോദിച്ചതെന്നും ഇതിന്റെ ആദ്യ ഗഡുവായിട്ടാണു പത്ത് ലക്ഷം രൂപ നല്‍കിയതെന്നും പ്രസീത വെളിപ്പെടുത്തിയിരുന്നു.