മദ്യ വില്‍പ്പന ഇന്ന് മുതല്‍ പുനരാരംഭിക്കും

single-img
17 June 2021

സംസ്ഥാനത്തെ മദ്യവില്‍പന ഇന്ന് പുനരാരംഭിക്കും. ബെവ്ക്യൂ ആപ്പ് ഒഴിവാക്കി ഔട്ലെറ്റുകള്‍ വഴി നേരിട്ട് വില്‍പന നടത്താനാണ് തീരുമാനം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും മദ്യവില്‍പന നടത്തുക.

രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 വരെയാണ് പ്രവൃത്തിസമയം. ബാറുകളില്‍ നിന്ന് മദ്യം പാഴ്സലായി വാങ്ങാം. ടെസ്റ്റ് പോസിറ്റിവിറ്റി 20 ശതമാനത്തില്‍ താഴെയുള്ള സ്ഥലങ്ങളില്‍ മാത്രമാകും മദ്യവില്‍പന. സാമൂഹിക അകലം അടക്കമുള്ള സുരക്ഷ ഉറപ്പുവരുത്തുന്നതിന് പൊലീസിനെ ചുമതലപ്പെടുത്തും. അതേ സമയം ഇന്നലെ കേരളത്തില്‍ 13,270 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍ 675, പത്തനംതിട്ട 437, കാസര്‍ഗോഡ് 430, ഇടുക്കി 303, വയനാട് 228 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.