അൺലോക്കിലേക്ക് കേരളം: ഇളവുകൾ എന്തെല്ലാമെന്ന് അറിയാം

single-img
16 June 2021

സംസ്ഥാനത്ത് നാളെ മുതല്‍ പൊതുഗതാഗതം മിതമായ തോതിൽ അനുവദിക്കും. അതേസമയം ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണങ്ങൾ ആയിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു

വ്യാവസായിക, കാർഷിക മേഖലകളിലെ പ്രവർത്തനങ്ങൾ എല്ലാ തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളിലും അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികൾക്ക് ഗതാഗതം അനുവദിക്കും. അവശ്യ വസ്തുക്കളുടെ കടകൾ എല്ലാ ദിവസവും രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കും. അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കാം

കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഗവൺമെന്റ് കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ റൊട്ടേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ജീവനക്കാരെ വെച്ച് എല്ലാ ദിവസവും പ്രവർത്തിക്കാം.

നാളെ മുതല്‍ പൊതുഗതാഗതം മിതമായ രീതിയിൽ അനുവദിക്കും. ബാങ്കുകളുടെ പ്രവർത്തനം നിലവിലുള്ളതുപോലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തുടരും. വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും 20 പേരെ മാത്രമേ അനുവദിക്കു.. എല്ലാ അഖിലേന്ത്യാ, സംസ്ഥാനതല പൊതുപരീക്ഷകളും അനുവദിക്കും. സ്‌പോർട്‌സ് സെലക്ഷൻ ട്രയൽസ് ഉൾപ്പെടെ.
റസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമുണ്ടാകില്ല. ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനം തുടരും.


വിനോദ സഞ്ചാരം, വിനോദ പരിപാടികൾ ആളുകൾ കൂടുന്ന ഇൻഡോർ പ്രവർത്തനങ്ങൾ, മാളുകൾ അനുവദിക്കില്ല. പരസ്പര സമ്പർക്കമില്ലാത്ത തരത്തിലുള്ള ഔട്ട് ഡോർ സ്‌പോർട്‌സ് അനുവദിക്കും ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും രാവിലെ 9 മണി മുതൽ വൈകുന്നേരം ഏഴ് മണി വരെ പ്രവർത്തനം അനുവദിക്കും. ആപ്പ് മുഖാന്തരം സ്ലോട്ടുകൾ ബുക്ക് ചെയ്യുന്ന സംവിധാനത്തിലാകും പ്രവർത്തനം. ടിപിആർ നിരക്ക് എട്ട് ശതമാനം വരെയുള്ള മേഖലകളിൽ എല്ലാ കടകൾക്കും രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തിക്കാം.
സ്വകാര്യ സ്ഥാപനങ്ങൾക്ക് 50 ശതമാനം ജീവനക്കാരെ വെച്ച് പ്രവർത്തിക്കാം.
8-20 ശതമാനം ടിപിആർ ഉള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ അവശ്യ വസ്തുക്കളുടെ കടകൾ മാത്രം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തനം അനുവദിക്കും. മറ്റ് കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തിക്കാം.