കള്ളപ്പണക്കേസില്‍ പോലീസുമായി സഹകരിക്കില്ല; തീരുമാനവുമായി ബിജെപി

single-img
15 June 2021

ബിജെപിക്കുള്ളില്‍ തന്നെ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച കള്ളപ്പണക്കേസ് അന്വേഷണത്തില്‍ സംസ്ഥാനത്തെ പൊലീസുമായി സഹകരിക്കേണ്ടെന്ന് ബി ജെ പിയുടെ തീരുമാനം. വിഷയത്തില്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കി ഹാജരാവാന്‍ ആവശ്യപ്പെട്ടാല്‍ അപ്പോള്‍ നിയമോപദേശം തേടാമെന്നും ഇന്ന് ചേര്‍ന്ന പാര്‍ട്ടി കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു.

തങ്ങളെ കള്ളപ്പണക്കേസില്‍ സംസ്ഥാനസര്‍ക്കാര്‍ വേട്ടയാടുന്നു എന്നാണ് ബി ജെ പി ഉയര്‍ത്തുന്ന ആരോപണം. സംസ്ഥാനത്തെ ബിജെപി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനാണ് തീരുമാനമെങ്കില്‍ മുഖ്യമന്ത്രി അധികകാലം വീട്ടില്‍ കിടന്ന് ഉറങ്ങാമെന്ന് വിചാരിക്കേണ്ടെന്ന് എ എന്‍ രാധാകൃഷ്ണന്‍ പറയുകയുണ്ടായി.

കേരളത്തില്‍ ഇപ്പോള്‍ ജനാധിപത്യ ധ്വംസനാണ് നടക്കുന്നതെന്നും, ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി ബി ജെ പി നടത്തുന്ന സമരത്തിന് കേരള പൊതുസമൂഹം പിന്തുണക്കണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.