സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്ന് ബിജെപിയെ ഒഴിവാക്കി

single-img
15 June 2021

ലക്ഷദ്വീപിലെ ജനകീയ പ്രതിഷേധ കൂട്ടായ്മയായ സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്ന് ബിജെപിയെ ഒഴിവാക്കി. ഇന്ന് ചേര്‍ന്ന സംഘടനയുടെ കമ്മിറ്റി യോഗം ആണ് തീരുമാനം എടുത്തത്. ബിജെപി ഉപാധ്യക്ഷനായ എ പി അബ്ദുള്ളക്കുട്ടി നടത്തിയ ദ്വീപ് വിരുദ്ധ പരാമർശത്തിലും ഐഷ സുൽത്താനയ്ക്ക് എതിരെ ബിജെപി ലക്ഷദ്വീപ് അധ്യക്ഷൻ തന്നെ കേസ് നൽകിയതിലും പ്രതിഷേധിച്ചാണ് ഈ നടപടി.

അതേസമയം, തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ബംഗ്ലാദേശുകാരി ആണെന്ന് പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഐഷ സുൽത്താന അറിയിച്ചു. ബിജെപിക്കെതിരെ പ്രതികരിച്ചതിനാലാണ് തന്നെ വേട്ടയാടുന്നതെന്നും ഐഷ പ്രതികരിച്ചു.

സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കിയാണ് ആക്രമണം നടക്കുന്നത്. ഇതുപോലുള്ള പ്രൊഫൈലുകളിലൂടെ ഞാൻ ബംഗ്ലാദേശുകാരിയാണെന്ന് പ്രചരിപ്പിച്ച് ആക്രമിക്കുകയാണ് ചെയ്യുന്നതെന്നും ഐഷ പറയുന്നു.