ആലത്തൂരിലെ ഭീഷണി; ഗവര്‍ണര്‍ക്ക് പരാതി നല്‍കി എംപി രമ്യ ഹരിദാസ്

single-img
14 June 2021

സ്വന്തം മണ്ഡലമായ ആലത്തൂരിൽ തനിക്ക് നേരെ ഭീഷണിയുണ്ടായ സംഭവത്തിൽ ഗവര്‍ണര്‍ക്ക് പരാതി നല്‍കി എംപി രമ്യ ഹരിദാസ്. ഇന്ന് തലസ്ഥാനത്തു യുഡിഎഫ് എംപിമാരോടൊപ്പം രാജ്ഭവനിൽ നേരിട്ടെത്തിയാണ് രമ്യ പരാതി നല്‍കിയത്.

സംസ്ഥാന ഭരണകൂടം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് പരാതി നല്‍കിയ ശേഷം രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ എഴുതുകയുണ്ടായി. ഇത്തരത്തിലുള്ള അസഹിഷ്ണുത അംഗീകരിക്കാൻ കഴിയില്ല. നിയമപോരാട്ടത്തിന് തന്നെയാണ് തീരുമാനമെന്നും എംപി പറയുന്നു.

ഭീഷണിപെടുത്തിയ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനേയും പരാതിയുമായി സമീപിക്കുമെന്നും രമ്യ ഹരിദാസ് വ്യക്തമാക്കിയിരുന്നു. അതേസമയം, ആലത്തൂരിൽ വച്ച് നേരത്തേയും തനിക്കെതിരെ സിപിഎം പ്രവർത്തകരുടെ അക്രമമുണ്ടായിട്ടുണ്ടെന്നും ഈ വിഷയത്തിലും പൊലീസിൽ നിന്ന് നീതി കിട്ടിയിട്ടില്ലെന്ന് രമ്യ ഹരിദാസ് ആരോപിച്ചു.