പുതിയ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്നറ്റിനെ അഭിനന്ദിച്ചും സ്ഥാനമൊഴിയുന്ന നെതന്യാഹുവിന് നന്ദി പ്രകടിപ്പിച്ചും മോദി

single-img
14 June 2021

ഇസ്രായേലില്‍ ഇന്ന് പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ നഫ്താലി ബെന്നറ്റിനെ അഭിനന്ദിച്ചും സ്ഥാനമൊഴിയുന്ന ബെന്യാമിൻ നെതന്യാഹുവിന് നന്ദി പ്രകടിപ്പിച്ചും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും അടുത്ത വർഷം നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയതിന്റെ 30 വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ ബെന്നറ്റിനെ നേരില്‍ കാണാനും തന്ത്രപരമായ പങ്കാളിത്തം ഒന്നുകൂടി വർദ്ധിപ്പിക്കാനും ആഗ്രഹിക്കുന്നതായി നരേന്ദ്ര മോദി വ്യക്തമാക്കി.

പ്രധാനമന്ത്രിയായി കാലാവധി പൂര്‍ത്തിയാക്കിയ ബെന്യാമിൻ നെതന്യാഹുവിന് അഗാധമായ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ഇസ്രയേലുംതന്ത്രപരമായ പങ്കാളിത്തത്തിലേക്കുള്ള വ്യക്തിപരമായ ശ്രദ്ധക്കും കടപ്പാട് രേഖപ്പെടുത്തുന്നുവെന്നും മോദി സോഷ്യല്‍ മീഡിയയില്‍ എഴുതി.