റാപ്പർ വേടന്റെ ‘മാപ്പ്’ പോസ്റ്റിൽ നൽകിയ ലൈക്ക്‌ പിൻവലിച്ച് നടി പാർവതി

single-img
14 June 2021

സോഷ്യല്‍ മീഡിയയില്‍ ലൈംഗികാരോപണ വിധേയനായ മലയാളി റാപ്പർ വേടന്റെ ഫേസ്ബുക്കിലെ മാപ്പ് പോസ്റ്റിനു നൽകിയ ലൈക്ക്‌ പിൻവലിച്ച് നടി പാർവതി. ഇതോടൊപ്പം തന്റെ ആ പ്രവർത്തിമൂലം ബുദ്ധിമുട്ട് തോന്നിയ അതിജീവിച്ചവരോട് മാപ്പ് പറയുന്നതായും പാര്‍വതി എഴുതി. സമൂഹത്തിലെ പല പുരുഷന്മാരും തങ്ങൾ ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കുന്നില്ല എന്ന ചിന്തയോടെയാണ് ഞാൻ അദ്ദേഹത്തിന്റെ ക്ഷമാപണ പോസ്റ്റ് ലൈക്ക്‌ ചെയ്തത് എന്ന് പാര്‍വതി പറയുന്നു.

പാര്‍വതിയുടെ പോസ്റ്റ്‌ ഇങ്ങിനെ:

“ആരോപണവിധേയനായ ഗായകൻ വേടനെതിരെ ധീരമായി സംസാരിച്ച അതിജീവിച്ചവരോട് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. പല പുരുഷന്മാരും തങ്ങൾ ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കുന്നില്ല എന്ന ചിന്തയോടെയാണ് ഞാൻ അദ്ദേഹത്തിന്റെ ക്ഷമാപണ പോസ്റ്റ് ലൈക്ക്‌ ചെയ്തത്. അത് ആഘോഷിക്കേണ്ട ഒന്നല്ലെന്ന് എനിക്ക് വ്യക്തമായി അറിയാം. കേസുമായി മുന്നോട്ട് പോകുമ്പോൾ അതിജീവിച്ചവരെ ബഹുമാനിക്കേണ്ടത് പരമപ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

എന്നിരുന്നാലും, ക്ഷമാപണം ആത്മാർത്ഥമല്ലെന്ന് അതിജീവിച്ച കുറച്ചുപേർ പറഞ്ഞതായി അറിഞ്ഞയുടനെ ഞാൻ എന്റെ ‘ലൈക്ക്’ നീക്കം ചെയ്തു. ഞാൻ തിരുത്തുന്നു. ക്ഷമിക്കണോ എന്നും, എങ്ങനെ സുഖപ്പെടാമെന്നും എല്ലായ്പ്പോഴും അതിജീവിക്കുന്നയാളുടെ അവകാശമാണ്, ഞാൻ എന്നും അവരുടെ കൂടെ മാത്രമേ നിൽക്കൂ.
നിങ്ങളെ നിരാശപ്പെടുത്തിയെന്ന് തോന്നിയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു,”

https://www.instagram.com/p/CQGZzJcFmW6/?utm_source=ig_web_copy_link